IPF central office inauguration

  • Home
  • Blog
  • IPF central office inauguration

IPF central office inauguration

Indian People's Forum - IPF

Jan 23, 2021

ഇന്ത്യൻ പീപ്പൾ ഫോറം യു എ ഈ കഴിഞ്ഞ കുറെ വർഷങ്ങളായി ദുബായിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ പ്രവർത്തിച്ച്‌ വരികയായിരുന്നു. യു എ ഈ യിൽ ഉള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട്‌ ഇന്ത്യൻ എംബസിയും കോൺസുലേറ്റുമായും, കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട്‌ ഇന്ത്യക്കാർക്ക്‌ സഹായഹസ്തമായ ഇന്ത്യൻ പൂപ്പിൾ ഫോറത്തിന്റെ ഒഫീസ്‌ അജ്മാനിൽ 21.01.2021ൽ വിദേശകാര്യമന്ത്രി ശ്രീ മുരളീധരൻ ഊത്ഘാടനം ചെയ്യുകയുണ്ടായി. തദവസരത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ ഹിസ്‌ എക്സലൻസി ശ്രീ Dr. അമൻ പുരി മുഖ്യാഥിതിയായിരുന്നു. ഇന്ത്യൻ പൂപ്പിൾ ഫോറം പ്രസിഡന്റ്‌ ശ്രീ ജിതേന്ദ്ര വൈദ്യയും ജനറൽ സെക്രട്ടറി ശ്രീ പ്രസാദ്‌ വി പി എമ്മും ഒപ്പം ഇന്ത്യൻ പൂപ്പിൾ ഫോറത്തിന്റെ മുഖ്യ പ്രവർത്തകരും സന്നിഹിതരായിരുന്നു. ശേഷം ഉത്ഘാടന ചടങ്ങുകൾ അജ്മാനിലെ ഹൊട്ടൽ ബഹി അജ്മാൻ പാലസിൽ നടത്തുകയുണ്ടായി. ചടങ്ങിൽ വിദേശകാര്യ സഹമന്ത്രി ശ്രീ മുരളീധരൻ, വിദേശകാര്യ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറിയും മുൻ കോൺസുൽ ജനറലുമായ ശ്രീ വിപുൽ, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ ശ്രി Dr. അമൻ പുരി, ലക്ഷ്‌മണൻ സോമസുന്ദരം, കോൺസുൽ നീരജ്‌ അഗർവ്വാൾ, ഐ പി എഫ്‌ പ്രവർത്തകരും മറ്റ്‌ ക്ഷണിക്കപ്പെട്ട അഥിതികളും ഉണ്ടായിരുന്നു. മന്ത്രി ശ്രി മുരളീധരൻ ഇന്ത്യൻ പൂപ്പിൾസ്‌ ഫോറം ചെയ്യുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു ഒപ്പം ഇനിയും നന്മകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിച്ചു. ജനറൽ സെക്രട്ടറി ശ്രീ പ്രസാദ്‌ സ്വാഗതവും, പ്രസിഡന്റ്‌ ജിതേന്ദ്ര വൈദ്യ ഐ പി എഫിന്റെ പ്രവർത്തനങ്ങളേക്കുറിച്ചും, നാഷണൽ സെക്രട്ടറി രഞ്ജിത്ത്‌ കോടൊത്ത്‌ നന്ദിയും അറിയിച്ചു.

Jai Hind